സേവാഭാരതി കാട്ടൂർ സ്വാശ്രയ നിലയത്തിന് കൊച്ചിൻ ഷിപ്പ് യാർഡ് നൽകിയ വാനിന്‍റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു

കാട്ടൂർ : ഭിന്നശേഷിക്കാർക്കായുള്ള സേവാഭാരതിയുടെ കാട്ടൂർ സ്വാശ്രയ നിലയത്തിന് കൊച്ചിൻ ഷിപ്പ് യാർഡ് നൽകിയ വാനിന്‍റെ ഫ്ലാഗ് ഓഫ് കർമ്മം കാട്ടൂർ എ എസ് ഐ ബസന്ത് നിർവ്വഹിച്ചു.  കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി.ടി കെ രമേഷ് ഉദ്ഘാടനം നടത്തിയ യോഗത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് മാനേജിംഗ് ട്രസ്റ്റി അംഗം ടി ബി രാധാകൃഷ്ണ മേനോൻ സേവാഭാരതി പ്രസി.പി കെ ഉണ്ണിക്കൃഷ്ണന് താക്കോൽ കൈമാറി. സുഗതൻ ചെമ്പി പറമ്പിൽ, പ്രകാശൻ കൈമാപറമ്പിൽ, രാജൻ മുളങ്ങാടൻ, സുനിൽ തളിയപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  
Top