വീണ്ടുവിചാരത്തിന് വില ഒരു ജീവൻ : ടാറിങ്ങിലെ ഉയരവ്യതാസം, അപകടത്തിൽ സ്ത്രീ മരിച്ചിടത്ത് ഒടുവിൽ അധികൃതർ അപായസൂചന സ്ഥാപിച്ചു

വല്ലക്കുന്ന് : ഇരിങ്ങാലക്കുട പോട്ട സംസ്ഥാനപാതയിൽ പുതുതായി ചെയ്ത ടാറിങ്ങിലെ ഉയരവ്യതാസം മൂലം അപകടത്തിൽ സ്ത്രീ മരിച്ച വല്ലക്കുന്നിലും, സമാന അവസ്ഥയുള്ള പുല്ലൂർ പുളിഞ്ചോട്ടിലും അപായസൂചന അറിയിക്കുന്ന ട്രാഫിക് ബോർഡ്‌ പി.ഡബ്ല്യു.ഡി സ്ഥാപിച്ചു. ഇവിടെ ചെറിയ പാലം പണിയാനായി റോഡിൽ  റീടാർ ചെയ്യാതെ വിട്ട്ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിലാണ് കഴിഞ്ഞ ദിവസം സ്ത്രീ മരിച്ചത്. ഇവിടെ 10 മീറ്റർ ദൂരത്തിൽ പഴയ റോഡിൽനിന്ന് 3 ഇഞ്ച് ഉയരത്തിലാണ് പുതിയ ടാറിങ്. ദൂരെനിന്ന് ഈ വിടവ് ശ്രദ്ധയിൽപ്പെടാത്തതിനാൽ വേഗതയിൽ എത്തുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ സഡൻ ബ്രേക്ക് ഇടുമ്പോൾ പുറകെ വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിക്കുകയുമാണ് ഇവിടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന അപകടങ്ങളിലേറെയും. സമാനമായ റോഡപകട സാധ്യതയുള്ള പുല്ലൂർ പുളിഞ്ചോട്ടിലെ റീടാർ ചെയ്യാതെ ഭാഗത്തും അപകടസൂചന ബോർഡ്‌ വ്യാഴാഴ്ച്ച സ്ഥാപിച്ചു.  ഉദ്യാഗസ്ഥ അനാസ്ഥ മൂലം വിലപ്പെട്ട ഒരു ജീവൻ നഷ്ട്ടപെടെണ്ടിവന്നു ഇത്തരം ഒരു തിരിച്ചറിവിനായി എന്നുള്ളത് ഒരു വീണ്ടുവിചാരത്തിനു നമ്മെ പ്രേരിപ്പിക്കണം.

 

 

Leave a comment

Top