കോടികൾ ചിലവഴിച്ച് റീടാർ ചെയ്ത സംസ്ഥാനപാത ആഴ്ചകൾക്കുള്ളിൽ വെട്ടിപ്പൊളിച്ചു തുടങ്ങി

ഇരിങ്ങാലക്കുട : തീരെ ഗതാഗത യോഗ്യമല്ലാതായതിനെ തുടർന്നുള്ള പ്രക്ഷോഭങ്ങൾക്ക് ശേഷം കോടികൾ ചിലവാക്കി പുതുക്കി പണിത ഇരിങ്ങാലക്കുട പോട്ട സംസ്ഥാനപാത ആഴ്ചകൾക്കുള്ളിൽ കേബിൾ വർക്കുകൾക്ക് വെട്ടിപ്പൊളിച്ചു തുടങ്ങി . ഠാണാവിൽ മെറീനാ ആശുപത്രിക്ക് കിഴക്കു വശം വ്യാഴാഴ്ച രാവിലെയാണ് റോഡിനു ഇടതു വശം രണ്ട് മാൻഹോളുകൾക്കായി വെട്ടിപൊളിച്ചത്. റീടാറിങ്ങിനു മുൻപേ ചെയ്തു തീർക്കാവുന്ന ജോലികൾ ആ സമയത്ത് തീർക്കാതെ റോഡ് പണി പൂർത്തിയായതിനു ശേഷം ഇതുപോലെ വെട്ടിപൊളിക്കുന്നത് പൊതുജന രോക്ഷത്തിനു ഇടയാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം കെട്ടിവച്ചീട്ടാണ് ഈ പണികൾ നടത്തുന്നത് എന്നത് ശരിയാണെങ്കിലും ഇതുമൂലം റോഡിന്‍റെ നിലവാരത്തകർച്ചയും റോഡപകടങ്ങളുടെ നിരക്കുമാണ് വർധിക്കുന്നത്.

Leave a comment

  • 207
  •  
  •  
  •  
  •  
  •  
  •  
Top