വടക്കുകിഴക്കൻ മലനിരകളിൽ നിന്നും പുതിയ സസ്യത്തെ കണ്ടെത്തിയ മലയാളി ഗവേഷക സംഘത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബോട്ടണി വിഭാഗം ഗവേഷകരും

ഇരിങ്ങാലക്കുട : വടക്കു കിഴക്കൻ സംസ്ഥാനമായ നാഗാലാന്റിൽ നിന്നും പുതിയ സസ്യത്തെ കണ്ടെത്തിയ മലയാളി ഗവേഷക സംഘത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബോട്ടണി വിഭാഗം ഗവേഷകരും. നാഗാലാന്റിലെ ഫേക്ക് ജില്ലയിൽ നിന്നുമാണ് ഗ്ലോബ കാഞ്ചിഗാന്ധി എന്ന ചെടിയെ കണ്ടെത്തിയത്. സിഞ്ചിബറേസിയ കുടുംബത്തിലാണ് പുതിയ സസ്യം ഉൾപ്പെടുന്നത്. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ സീനിയർ നോമൻ ക്ലേച്ചർ രജിസ്ട്രാർ കാഞ്ചി എൻ ഗാന്ധിയോടുള്ള ബഹുമാന സൂചകമായാണ് ഈ സസ്യത്തിന് ഗ്ലോബ കാഞ്ചി ഗാന്ധി എന്ന പേര് നൽകിയത്.

അന്തർദേശിയ പ്രസിദ്ധീകരണമായ തായ്‌വാനിയയിലാണ് പുതിയ സസ്യത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബോട്ടണി വിഭാഗം അസി. പ്രൊഫസർ ഡോ. ആൽഫ്രഡ്‌ ജോ, കാലിക്കറ്റ് സർവ്വകലാശാല സസ്യശാസ്ത്ര വിഭാഗം പ്രൊഫ. ഡോ. എം സാബു, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ അസി. പ്രൊഫസർ ഡോ. സനോജ് ഇ, പത്തനംതിട്ട കാലിക്കറ്റ് കോളേജിലെ ബോട്ടണി വിഭാഗം അസി പ്രൊഫസർ ഡോ. വി പി തോമസ്, എന്നിവരാണ് ഗവേഷകസംഘമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.

Leave a comment

Top