ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് ഇരിങ്ങാലക്കുടയിൽ തുടരുന്നു

മാപ്രാണം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി പ്രകടനം നടത്തി. പുത്തൻതോട് സെന്ററിൽ നിന്നും മാപ്രാണം സെന്റർ വരെ നടത്തിയ തൊഴിലാളി പ്രകടനത്തിന് സി.ഐ.ടി.യു നേതാക്കളായ എം.ബി.രാജു മാസ്റ്റർ, പി.എസ്.വിശ്വംഭരൻ, ഐ.ആർ. ബൈജു, ധന്യ ഉണ്ണികൃഷ്ണൻ, വി.കെ. ബൈജു, ടി.വി.കണ്ണൻ, അമ്പിളി മഹേഷ്, സി.സി. സുനിൽ, എ.ആർ.സഹദേവൻ, കെ.എം.മോഹനൻ, കെ.കെ.ഷൈലജൻ,കെ.വി.സുനിലൻ, ഷൈലജ ബാലൻ, ഐ.എൻ.ടി.യു.സി നേതാക്കളായ സന്തോഷ് മുതുപറമ്പിൽ, കണ്ണൻ കൂത്തുപാലയ്ൽ, കെ.ശിവരാമൻ നായർ, ഷാജു വാവക്കാട്ടിൽ, എ.ഐ.ടി.യു.സി നേതാക്കളായ കെ.ആർ.രവി, കെ.എം.കൃഷ്ണകുമാർ, രാജൻ പുല്ലരിക്കൽ, അൽഫോൻസ തോമസ് എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top