എ ഐ വൈ എഫ് നവോത്ഥാന സംരക്ഷണ ജാഥക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : എ ഐ വൈ എഫ്  നവോത്ഥാന സംരക്ഷണ തെക്കൻ മേഖല ജാഥക്ക് ഇരിങ്ങാലക്കുട കുട്ടംകുളം സമര ഭൂമിയിൽ സ്വീകരണം നൽകി. വാദ്യമേളങ്ങളോടെ സമുജ്ജ്വലമായി  നൂറുകണക്കിന് യുവാക്കളുടെ സാന്നിധ്യത്തിലാണ് മണ്ഡലത്തിൽ ജാഥക്ക്  സ്വീകരണം നൽകിയത്. കുട്ടംകുളം സമരനായകർക്ക് പഴയത്തീണ്ടൽപലകയുടെ സ്ഥാനത്ത് സ്ഥാപിച്ച രക്തസാക്ഷിമണ്ഡപത്തിൽ രക്തപുഷ്പങ്ങളർപ്പിച്ചാണ്  സ്വീകരണ സമാപന പൊതുയോഗം  ആരംഭിച്ചതു്.

  സി പി ഐ  ജില്ലാ അസി.സെക്രട്ടറി പി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ അഡ്വ ആർ സജിലാൽ, അംഗങ്ങളായ ടി ടി ജിസ്മോൻ, എൻ അരുൺ,പി എസ് എം ഹുസെെൻ, സി കെ ആശ എം എല്ലാം എ, അരുൺ കെ എസ്, സി പി ഐ  നേതക്കളായ കെ ശ്രീകുമാർ, ടി കെ സുധീഷ്, പി മണി, എൻ കെ ഉദയപ്രകാശ് എന്നിവർ സംസാരിച്ചു. എ ഐ വൈ എഫ് സംസ്ഥാന കമ്മിററി അംഗം കെ സി ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ എ എസ് ബിനോയ് സ്വാഗതവും വി ആർ രമേഷ് നന്ദിയും പറഞ്ഞു.

തെക്കൻ മേഖല ജാഥയും കോഴിക്കോട്ട് നിന്നാരംഭിച്ച വടക്കൻ മേഖല ജാഥയും ഞായറാഴ്ച തൃശ്ശൂരിൽ സമാപിക്കും. സി പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

 

Leave a comment

  • 96
  •  
  •  
  •  
  •  
  •  
  •  
Top