മുൻകരുതൽ ഇല്ലാതെ കൊറ്റംകൊട് റെഗുലേറ്റർ തുറന്നു : കാറളത്ത് കരുവന്നൂർ പുഴയുടെ കരയിടിയുന്നു

കാറളം : കരുവന്നൂർ പുഴയുടെ ഇടതുകര കാറളം ഭാഗത്ത് വ്യാപകമായി ഇടിയുന്നു. ഇതുമൂലം കരയിലുള്ള മരങ്ങളും വാഴയും മറ്റും പുഴയിൽ പതിക്കുന്നു. സമീപത്തുള്ള വീടുകളെയും ബാധിക്കാൻ ഇടയുണ്ട്. മേജർ ഇറിഗേഷൻ വേണ്ടത്ര മുൻകരുതൽ ഇല്ലാതെ കൊറ്റംകൊട് റെഗുലേറ്റർ തുറന്നതാണ് കരയിടിയാൻ കാരണമെന്നു നാട്ടുകാർക്ക് ആക്ഷേപമുണ്ട്.

കാറളം അരിമ്പൂർ പുളിക്കൻ പൈലി, കോട്ടുവാലെ സത്യൻ, കളരിപ്പറമ്പിൽ ഉസ്മാൻ, കോലായിൽ കൊച്ചുരാമൻ എന്നിവരുടെ സ്ഥലങ്ങൾക്കും പുരയിടങ്ങൾക്കുമാണ് ഇടിച്ചിൽ സംഭവിച്ചത് . മറ്റു സ്ഥലങ്ങളിലും വ്യാപകമായി വിള്ളൽ സംഭവിക്കുന്നുണ്ട്. അഡിഷണൽ ഇറിഗേഷൻ ഉദ്യോഗസ്ഥരും, കാറളം വില്ലജ് അധികൃതരും സ്ഥലം സന്ദർശിച്ചു . ജില്ലാ പഞ്ചായത്ത് അംഗം എൻ കെ ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംല അസ്സിസ് , സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ശ്രീകുമാർ, എന്നിവരും സംഭവ സ്ഥലം സന്ദർശിച്ചു. വീടിനും സ്വത്തിനും സംരക്ഷണം കിട്ടത്തക്ക രീതിയിൽ പുഴയിൽ ഭിത്തികെട്ടി സംരക്ഷണം ഏർപ്പെടുത്തണമെന്ന് സിപി ഐ കാറളം ലോക്കൽ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top