ചന്തക്കുന്ന് – ഠാണാ റോഡ് വികസനം : അതിർത്തി നിർണ്ണയ ജോലികൾ ജനുവരി 2-ാം വാരം മുതൽ ആരംഭിക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ രൂക്ഷമായ ഗതാഗത പ്രശ്‌നത്തിനും വികസനത്തിനും അത്യന്താപേക്ഷികമായ മുടങ്ങിക്കിടക്കുന്ന ചന്തക്കുന്ന് – ഠാണാ റോഡ് വികസനത്തിന്റെ ഭാഗമായുള്ള അതിർത്തി നിർണ്ണയ ജോലികൾ ജനുവരി 2-ാം വാരം ആരംഭിക്കുമെന്ന് താലൂക്ക് വികസനസമിതിയിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനു മുന്നോടിയായി അവിടെയുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും.

17 മീറ്ററിലാണ് ഇപ്പോൾ റോഡ് വികസനം ഉദ്ദേശിച്ചിട്ടുള്ളത്. എന്നാൽ അതിർത്തി നിർണ്ണയത്തിൽ ഇതിൽ കൂടുതൽ ലഭിക്കുകയാണെങ്കിൽ അത്തരത്തിലേക്ക് വികസനം മാറ്റുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റോഡ് വികസനത്തിന് തടസ്സമായി ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അത് മാറ്റിക്കിട്ടാനായി എന്ത് നടപടികളും സ്വീകരിക്കാൻ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ മുകുന്ദപുരം തഹസിൽദാർക്ക് നിർദേശം നൽകി.

Leave a comment

  • 121
  •  
  •  
  •  
  •  
  •  
  •  
Top