തദ്ദേശ്ശ സ്വയഭരണ സ്ഥാപനങ്ങൾക്ക് ഐ എസ് ഒ അംഗീകാരം നേടുന്നതിന്റെ ഭാഗമായി ജില്ലയിൽ ആദ്യമായി ആളൂർ ഗ്രാമപഞ്ചായത്തിന് ഐ എസ് ഒ ലഭിച്ചു

ആളൂർ : തദ്ദേശ്ശ സ്വയഭരണ സ്ഥാപനങ്ങൾക്ക് ഐ എസ് ഒ അംഗീകാരം നേടുന്നതിന്റെ ഭാഗമായി കിലയുടെ മേൽനോട്ടത്തിൽ രണ്ടാംഘട്ടത്തിൽ ജില്ലയിൽ ആദ്യമായി ആളൂർ ഗ്രാമപഞ്ചായത്തിന് ഐ എസ് ഒ ലഭിച്ചു. കിളയിൽ സംഘടിപ്പിച്ച ചടങ്ങിൽ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, വൈസ് പ്രസിഡന്റ് എ ആർ ഡേവിസ്, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ അജിത സുബ്രമണ്യൻ , സെക്രട്ടറി പി എസ് ശ്രീകനിഹ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ചീഫ് സെക്രട്ടറി ടി കെ ജോസ്, കുടുംബശ്രീ മിഷൻ ഡയറക്ടർ ജോസ് ഐ എ എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കില ഡയറക്ടർ ജോയ് ഇളമൻ, കില അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ജെ ബി രാജൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് ജെയിംസ് , പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് വിനയൻ, തൃശൂർ ജില്ലാ കളക്ടർ അനുപമ ഐ എ എസ് എന്നിവർ പങ്കെടുത്തു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top