വെസ്റ്റ് കോമ്പാറ റസിഡൻറ്സ് അസ്സോസിയേഷൻ ക്രിസ്തുമസ്-പുതുവൽസര വാർഷികാഘോഷവും പൊതുയോഗവും

ഇരിങ്ങാലക്കുട : വെസ്റ്റ് കോമ്പാറ റസിഡൻറ്സ് അസ്സോസിയേഷൻ ക്രിസ്തുമസ്-പുതുവൽസര- വാർഷികാഘോഷവും പൊതുയോഗവും നടത്തി. സെന്റ് ജോസഫ്സ് കോളേജ് പ്രസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് പയസ് പടമാട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. കൃഷ്ണൻ, പ്രൊഫസർ നന്ദകുമാർ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. സെക്രട്ടറി വിനോദ് കാവനാട് സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും പറഞ്ഞു.

പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പയസ് പടമാട്ടുമ്മലിനേയും, സെക്രട്ടറിയായി വിനോദ് കാവനാടിനേയും, ട്രഷററായി അനിൽകുമാർ പയ്യക്കപറമ്പിലിനേയും തിരഞ്ഞെടുത്തു. തുടർന്ന് വിരുന്നു സൽക്കാരവും അസ്സോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തി.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top