
പുല്ലൂർ : ആമ്പല്ലൂർ ആനന്ദപുരം വഴി ഓടുന്ന ബേബി ഗോട്ട് ബസ്സിന്റെ ചില്ലുകൾ ബുധനാഴ്ച ഉച്ചക്ക് ചില ആക്രമികൾ പുല്ലൂർ ഉരിയച്ചിറക്കു സമീപം വച്ച് എറിഞ്ഞു തകർത്തു. യുവതികളുടെ ശബരിമല ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകളുടെ പ്രധിഷേധം പുല്ലൂരിൽ നടന്നതിന് ശേഷമാണു ഇത് സംഭവിച്ചത്. അകമികൾ ഇവരിൽ പെട്ടവരാകാമെന്നു പോലീസ് പറയുന്നു.
ഇരിങ്ങാലക്കുടയിൽനിന്നും യാത്രക്കാരുമായി വരികയായിരുന്ന ബസ്സിനെ ഏതാനും പേര് ചേർന്ന് കല്ലുകൾ എറിയുകയായിരുന്ന് ബസ് ജീവനക്കാർ പോലീസിനോട് പറഞ്ഞു. ആക്രമികൾ ഇതിനുശേഷം ഓടിമറയുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.
Leave a comment
41