വെള്ളക്കരം : സൗജന്യ അപേക്ഷകൾ 31 നു മുൻപായി പുതുക്കണം

ഇരിങ്ങാലക്കുട : വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട ഡിവിഷന് കീഴിൽ വരുന്ന ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി , പൊറത്തിശ്ശേരി , പടിയൂർ പൂമംഗലം , കാറളം, കാട്ടൂർ , വേളൂക്കര , മുരിയാട് , പറപ്പൂക്കര പഞ്ചായത്തുകളിലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരും വെള്ളക്കരം സൗജന്യത്തിനായി അപേക്ഷ നൽകിയിട്ടുള്ളവരുമായ ഉപഭോക്താക്കൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 31 നു മുൻപായി സബ്ബ് ഡിവിഷൻ ഓഫീസിൽ നേരിട്ട് ഹാജാരയി അപേക്ഷകൾ പുതുക്കണം .ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവർക്ക് വെള്ളക്കരം കുടിശ്ശിക ഉണ്ടെങ്കിൽ അത് അടച്ചു തീർത്താൽ മാത്രമേ തുടർ ആനുകൂല്യത്തിന് അർഹത ഉണ്ടാവുകയുള്ളു എന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

Leave a comment

Top