32-ാമത് കൂടിയാട്ട മഹോത്സവം ജനുവരി 1 മുതൽ 12 വരെ ഇരിങ്ങാലക്കുട മാധവനാട്യ ഭൂമിയിൽ

ഇരിങ്ങാലക്കുട : 32-ാമത് കൂടിയാട്ട മഹോത്സവം ജനുവരി 1 മുതൽ 12 വരെ വൈകീട്ട് 6ന് ഇരിങ്ങാലക്കുട മാധവനാട്യ ഭൂമിയിൽ അരങ്ങേറുന്നു. 1-ാം തിയ്യതി ചൊവ്വാഴ്ച 6 മണിക്ക് മുൻ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടൻ കൂടിയാട്ട മഹോത്സവം ഉദ്‌ഘാടനം നിർവ്വഹിക്കും. തുടർന്ന് ഗുരു അമ്മന്നൂർ പരമേശ്വരാചാക്യാർ അനുസ്മരണവും നടത്തും.അമ്മന്നൂർ ഗുരുകുലം ജോയിന്റ് സെക്രട്ടറി വേണു ജി ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാർ അനുസ്മരണവും നടത്തുന്നു. കലാമണ്ഡലം വി കെ കെ ഹരിഹരൻ കലാമണ്ഡലം രാധാകൃഷ്ണൻ അനുസ്മരണവും നടത്തുന്നു. തുടർന്ന് ഭാഗീരഥി പ്രശാന്തിന്‍റെ പൂതനാമോക്ഷം നങ്ങ്യാര്‍ക്കൂത്ത് അരങ്ങേറും.

2-ാം തിയ്യതി ബുധനാഴ്ച ഊരുഭംഗം കൂടിയാട്ടം. സംവിധാനം വേണു ജി, ബലരാമനായി മാർഗി സജീവ് നാരായണ ചാക്യാരും, ദുര്യോധനനായി സൂരജ് നമ്പ്യാരും, ഗാന്ധാരിയായി കപില വേണുവും അശ്വത്ഥാമാവായി അമ്മന്നൂർ രജനീഷ് ചാക്യാരും അരങ്ങിലെത്തുന്നു. 3-ാം തിയ്യതി പർണ്ണശാലങ്കം ലളിത പുറപ്പാട് കൂടിയാട്ടം. ലളിതയായി സരിത കൃഷ്‌ണകുമാർ. 5-ാം തിയ്യതി ശനിയാഴ്ച പർണ്ണശാലാങ്കം കൂടിയാട്ടം ലളിതയായി കപില വേണുവും ലക്ഷ്മണനായി സൂരജ് നമ്പ്യാരും അരങ്ങിലെത്തുന്നു .

6 -ാം തിയ്യതി ഞായറാഴ്ച സുഭദ്രാധനഞ്ജയം അഞ്ചാം അങ്കം, സുഭദ്രയുടെ നിർവ്വഹണം കൂടിയാട്ടം അവതരിപ്പിക്കുന്നു. സുഭദ്രയായി ഡോ. അപർണ്ണ നങ്യാർ വേഷമിടുന്നു. 7-ാം തിയ്യതി തിങ്കളാഴ്ച ചിത്രാംഗദാചരിതം നങ്യാർകൂത്ത് . അവതരണം കപില വേണു. 8-ാം തിയ്യതി ചൊവ്വാഴ്ച ബാലിവധം കൂടിയാട്ടം. ശ്രീരാമനായി അമ്മന്നൂർ മാധവ് ചാക്യാർ, ലക്ഷ്മണനായി കൃഷ്‌ണദേവ്, സുഗ്രീവനായി സൂരജ് നമ്പ്യാർ, ബലിയായി അമ്മന്നൂർ രജനീഷ് ചാക്യാർ ധാരയായി ഡോ. അപർണ്ണ നങ്യാരും അരങ്ങിലെത്തുന്നു. 9-ാം തിയ്യതി ബുധനാഴ്ച സുഭദ്രാധനഞ്ജയം പുറപ്പാട് കൂടിയാട്ടം. അമ്മന്നൂർ മാധവ് ചാക്യാർ അർജ്ജുനനായി അരങ്ങിലെത്തുന്നു.

11 -ാം തിയ്യതി വെള്ളിയാഴ്ച സുഭദ്രാധനഞ്ജയം ശിഖി നിശലഭം കൂടിയാട്ടം. അമ്മന്നൂർ മാധവ് ചാക്യാർ അർജ്ജുനനായി അരങ്ങിലെത്തുന്നു. 12-ാം തിയ്യതി ശനിയാഴ്ച സുഭദ്രാധനഞ്ജയം ഒന്നാം ദിവസം കൂടിയാട്ടം, അർജ്ജുനനായി സൂരജ് നമ്പ്യാരും വിദൂഷകനായി അമ്മന്നൂർ രജനീഷ് ചാക്യാരും സുഭദ്രയായി കീർത്തി സാഗറും വേഷമിടുന്നു.

പാശ്ചാത്തലമേളത്തിൽ മിഴാവ് : കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രവികുമാർ, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം ജയരാജ്, കലാമണ്ഡലം മണികണ്ഠൻ, കലാമണ്ഡലം രാഹുൽ , കലാമണ്ഡലം വിജയ്, ഇടയ്ക്ക : കലാമണ്ഡലം ഉണ്ണികൃഷ്ണൻ, മൂർക്കനാട് ദിനേശ് വാര്യർ, താളം : കപില, ഡോ. അപർണ്ണ നങ്യാർ, സരിത കൃഷ്‌ണകുമാർ, ഭാഗീരഥി പ്രശാന്ത്, കീർത്തി സാഗർ, ആതിര ഹരിഹരൻ, അനിത അനിൽകുമാർ,
ചമയം : കലാനിലയം ഹരിദാസ്, കലാനിലയം ശ്യാം,

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top