ശബ്ദമില്ലാത്തവരുടെ ഹൃസ്വചിത്രങ്ങൾക്ക് വീണ്ടും അംഗീകാരം

ഇരിങ്ങാലക്കുട : ശബ്ദമില്ലാത്തവരുടെ കൂട്ടായ്മയിൽ വിരിഞ്ഞ ഹൃസ്വചിത്രത്തിന് വീണ്ടും അംഗീകാരം. ഹൈദരാബാദിൽ ഡിസംബർ 29, 30 എന്നി തിയ്യതികളിൽ നടന്ന ഇന്ത്യ ഡെഫ് ഫിലിം പ്രൊഡക്ഷനിൽ ബെസ്ററ് ഡയറക്ടറായി ഇരിങ്ങാലക്കുടയിലെ മിജോ ജോസ് ആലപ്പാട്ട് തിരഞ്ഞെടുക്കപ്പെട്ടു. മിജോ ഡയറക്ട് ചെയ്ത 35 മിനിറ്റുള്ള ഡയമണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അക്ഷയ് പി ബി, അഫ്സൽ യൂസഫ്, ഫെമി മിജോ എന്നിവരാണ്.

2017 ൽ കൽക്കത്തയിൽ വച്ച് നടന്ന ഇന്റർനാഷണൽ ഡെഫ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഡയറക്ടറായും 2016 ൽ ബാംഗ്ലൂരിൽ നടന്ന ഫെസ്റ്റിവലിൽ ബെസ്റ്റ് എഡിറ്ററായും മിജോയെ തിരഞ്ഞെടുത്തിരുന്നു. 2015 ൽ കോയമ്പത്തൂർട്ടിലും, 2016ൽ ബാംഗ്ലൂരും 2017ൽ കൊൽക്കത്തയിലും ഫെസ്റ്റിവലിൽ പങ്കെടുക്കുകയും ഒരു മിനിറ്റ് അഞ്ചു മിനിറ്റ്, പതിനഞ്ചു മിനിറ്റ് എന്നി കാറ്റഗറികളിൽ ഒന്ന് രണ്ടു മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുമായും ചെയ്തീട്ടുണ്ട്. ഈ ചിത്രങ്ങളില്ലെല്ലാം തിരക്കഥ, സംവിധാനം, എഡിറ്റിങ്, അഭിനയം, ഫോട്ടോഗ്രഫി, എന്നിവ നിർവ്വഹിച്ചിരിക്കുന്നത് മിജോയാണ്. കൂടെ അഭിനയിച്ചിരിക്കുന്നവരും സംസാര ശേഷിയില്ലാത്തവരാണ്. ഇരിങ്ങാലക്കുടക്കാരനായ മിജോ കത്തീഡ്രൽ കോപ്ലെക്സിൽ സ്റ്റുഡിയോ നടത്തുന്നു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top