സബ്ബ് ജയിലില്‍ ‘ജയില്‍ ക്ഷേമ ദിനാഘോഷം’ നടത്തി

ഇരിങ്ങാലക്കുട : കേരള ജയില്‍ വകുപ്പ് സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ മാനസിക സംഘര്‍ഷത്തിന് അയവ് വരുത്തുന്നതിനും അവരുടെ കലാ-കായിക പ്രതിഭയെ പരിപോഷിപ്പിക്കുന്നതിനും, സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി തീര്‍ക്കുന്നതിനുമായി നടപ്പിലാക്കുന്ന തടവുകാരുടെ ക്ഷേമം പദ്ധതിയുടെ ഭാഗമായി നടന്ന ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷത്തിന്‍റെ ഉദ്ഘാടനം ചാലക്കുടി എം.പി. ഇന്നസെന്‍റ് നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സൺ നിമ്യ ഷിജു, ജീസസ്സ് ഫ്രറ്റേണിറ്റി മേഖല ഡയറക്ടര്‍ ഫാ. ജോയ് തറയ്ക്കല്‍, വാര്‍ഡ് കൗസിലര്‍ സംഗീത ഫ്രാന്‍സിസ്, കെ ജെ എസ് ഓ എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സുരേഷ് എന്നിവർ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം സ്വാഗതവും, ഡെപ്യൂട്ടി പ്രിസൺ ഓഫീസര്‍ കെ.ജെ. ജോൺസൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ജീസസ്സ് ഫ്രറ്റേണിറ്റിയുടേയും തടവുകാരുടേയും വിവിധ കലാപരിപാടികളും ഇരിങ്ങാലക്കുട ഏയ്ഞ്ചല്‍ വോയ്‌സിന്‍റെയും ഗാനമേളയും ഉണ്ടായിരുന്നു. ജയില്‍ക്ഷേമ ദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിവിധ കലാ-കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ബ ഇന്നസെന്‍റ് എം.പി നിര്‍വ്വഹിച്ചു. തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

Leave a comment

Leave a Reply

Top