മുഖം മിനുക്കിയ പുല്ലൂർ അപകടവളവിൽ റോഡിനിരുവശവും ഇനി ടൈൽസ് ഇട്ട നടപ്പാതയും

പുല്ലൂർ : അപകടവളവുകൾ നേരെയാക്കി വീതികൂട്ടിയ പുല്ലൂർ മിഷൻ ആശുപത്രി മുതൽ ഉരിയച്ചിറ വരെ  റോഡിനിരുവശവുമുള്ള നടപ്പാതകളിൽ ടൈൽസിട്ട് മനോഹരമാക്കുന്ന പണികൾ പുരോഗമിക്കുന്നു. ഒരു കോടി 95 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് ഈ മേഖലയിൽ നടന്നത്. 24 മീറ്റർ വരെ റോഡിനു വീതിയുണ്ട്.

റോഡിൽ നിന്നും ഉയർന്നു നിൽക്കുന്ന രീതിയിലാണ് നടപ്പാത. നടപാതക്കിരുവശവും കൈവരികളുമുണ്ട്. രണ്ടാഴ്ചകൊണ്ട് ഇതിന്‍റെ പണികൾ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവിടെ റോഡിനു വളരെയേറെ വീതിയുള്ളതിനാൽ വഴിയോര കച്ചവടക്കാരും മറ്റും ഇവിടെ കയ്യേറുന്നത് തടയാനുള്ള നടപടികളും എടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a comment

Top