പൊറത്തിശ്ശേരി സ്വദേശിനി ആമ്പല്ലൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ഭർത്താവിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആമ്പല്ലൂരിലുണ്ടായ വാഹനാപകടത്തിൽ പൊറത്തിശ്ശേരി മണപ്പെട്ടി സുനിൽ (പ്രസന്നൻ) ഭാര്യ സജിത മരിച്ചു. ഞായറാഴ്ച രാവിലെ ഇവർ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

ഭർത്താവ് സുനിലിന് സാരമായ പരിക്കുണ്ട്. സജിത സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവരോടൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന മകൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. കുടുംബശ്രീ പ്രവർത്തകയും, ക്ഷീരകർഷകയുമായിരുന്നു സജിത.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top