വിമല സെൻട്രൽ സ്കൂളിന്റെ 24-ാംവാർഷികദിനാചരണം

ഇരിങ്ങാലക്കുട : താണിശ്ശേരി വിമല സെൻട്രൽ സ്കൂളിന്റെ 24-ാം വാർഷികാഘോഷങ്ങൾ മിമിക്രി സ്റ്റേജ് കലാകാരനായ കലാഭവൻ ജയൻ ഉദ്ഘാടനം ചെയ്തു. വാടച്ചിറ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ വികാരി ജിൽസൺ പയ്യപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് വി എ മനോജ്‌കുമാർ, കാറളം പഞ്ചായത്തു പ്രസിഡന്റ് ഷീജ സന്തോഷ്, വാർഡ് മെമ്പർ കെ വി വിനീഷ്, സ്കൂൾ പി.ടി എ പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും എസ് എ ബി എസ്‌ സ്ഥാപനങ്ങളുടെ മാനേജരും പ്രൊവിൻഷ്യൽ സുപ്പീരിയരുമായ മദർ ഗ്രേസ് കൊച്ചുപാലിയത്തിൽ സന്ദേശം പകർന്നു കൊടുക്കുകയും ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പാഠ്യവിഷയങ്ങളിൽ മികവ് പുലർത്തിയവർക്കുള്ള സമ്മാനദാനവും തുടർന്ന് വിദ്യാർത്ഥികളുടെ കഴിവും കലാവാസനയും പ്രകടമാക്കുന്ന വിവിധ നാട്യനടന സാംസ്‌കാരിക പരിപാടികളും ഉണ്ടായിരുന്നു. സ്റ്റാഫ് സെക്രട്ടറി ദിജ ജോൺസൻ സ്വാഗതവും സ്കൂൾ കൗൺസിൽ ഹെഡ്‍ബോയ് പ്രണവ് ജയചന്ദ്രൻ ,ഹെഡ് ഗേൾ അനേജ വി.എ എന്നിവർ നന്ദിയും പറഞ്ഞു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top