ജാപ്പനീസ് കലാകാരി കെയ്കോ കൊനോയുടെ മോഹിനിയാട്ടം അരങ്ങേറ്റം ഇരിങ്ങാലക്കുടയിൽ 30 ന്

ഇരിങ്ങാലക്കുട : പാശ്ചാത്യ ബാലെ പരിശീലനത്തിലൂടെ നൃത്തരംഗത്ത് ചുവടുവച്ച ജാപ്പനീസ് കലാകാരി കെയ്കോ കൊനോയുടെ മോഹിനിയാട്ടം അരങ്ങേറ്റം ഇരിങ്ങാലക്കുടയിൽ 30-ാം തിയ്യതി 6 മണിക്ക് ഇരിങ്ങാലക്കുട നടനകൈരളിയുടെ നാട്ടരങ്ങിൽ അവതരിപ്പിക്കുന്നു. കെയ്കോ കൊനോ ഒൻപത് കൊല്ലം മുൻപ് മോഹിനിയാട്ടം ആചാര്യ നിർമല പണിക്കരുടെ ശിഷ്യത്വം സ്വീകരിച്ച് മോഹിനിയാട്ടം അതിന്റെ എല്ലാ ചിട്ടവട്ടങ്ങളോടുംകൂടി ആധികാരികമായി അഭ്യസിച്ച്ഒരു സമ്പൂർണ്ണ മോഹിനിയാട്ടം കച്ചേരിയാണ് അവതരിപ്പിക്കുന്നത്.

ചൊൽക്കെട്ട്, ജതിസ്വരം, വർണ്ണം, പദം, ശ്ലോകം, സപ്തം എന്നി ഇനങ്ങളെല്ലാം ഉൾപെടുത്തിക്കൊണ്ടാണ് അരങ്ങേറ്റം. ഗുരു സദനം കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കലാപണ്ഡിതനായ ദിലീപ്കുമാർ വർമ്മ ആശംസകൾ അർപ്പിക്കുന്നു. നീലംപേരൂർ സുരേഷ്‌കുമാർ വായ്പാട്ടിലും കലാനിലയം പ്രകാശൻ മദ്ദളവാദനത്തിലും കലാനിലയം രാമകൃഷ്ണൻ ഇടക്കയിലും മുരളീകൃഷ്ണൻ വീണയിലും സാന്ദ്ര പിഷാരടി നാട്ടുവാങ്കത്തിലും പശ്ചാത്തലമെല്ലാം നൽകുന്നു.

Leave a comment

  • 22
  •  
  •  
  •  
  •  
  •  
  •  
Top