പോലീസിനോട് അപമര്യാദയായി പെരുമാറുകയും, ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ നെല്ലിക്കുന്ന് സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : പോലീസിനോട് അപമര്യാദയായി പെരുമാറുകയും, ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി കുറ്റികാടൻ വീട്ടിൽ റോയ് (54) എന്നയാളെ ഇരിങ്ങാലക്കുട സബ്ബ് ഇൻസ്പെക്ടർ ബിബിൻ.സി. വി. യും സംഘവും അറസ്റ്റു ചെയ്തു.

വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങൾക്ക് തടയിടുന്നതിനു വേണ്ടി പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇന്നലെ വൈകീട്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന് സമീപം പബ്ലിക്ക് റോഡിലൂടെ വെള്ളാങ്ങല്ലൂർ ഭാഗത്തു നിന്നും അമിത വേഗതയിൽ പ്രതി കാർ ഓടിച്ചു കൊണ്ടുവരുന്നതു കണ്ട് അവിടെ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ കാറ് തടഞ്ഞു നിർത്തിയതിൽ പ്രകോപിതനായാണ് പ്രതി പോലീസിനോട് തട്ടിക്കയറുകയും, മോശമായി പെരുമാറുകയും ചെയ്തത്.

Leave a comment

Top