എച്ച് ഡി പി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് പ്രൊഫഷണൽ നാടകമേള ഫെബ്രുവരി 15 മുതൽ 19 വരെ

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഫെബ്രുവരി 20ന് നടക്കുന്ന തിരുവുത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 15 മുതൽ 20 വരെ അഖിലകേരള പ്രൊഫഷണൽ നാടകമേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 ന് കൊടിയേറ്റം. ഫെബ്രുവരി 15 ന് രാത്രി 7 : 30 ന് അമ്പലപ്പുഴ സാരഥിയുടെ കപടലോകത്തെ ശരികൾ, രണ്ടാം ദിവസം ഓച്ചിറ നാടകരംഗത്തിന്റെ ഇവൻ നായിക, മൂന്നാം ദിവസം കോഴിക്കോട് നവചേതനയുടെ നയാപൈസ, നാലാം ദിവസം കൊല്ലം ആവിഷ്ക്കാരയുടെ അക്ഷരങ്ങൾ, അഞ്ചാം ദിവസം കൊല്ലം അസ്സീസിയുടെ ഓർക്കുക വല്ലപ്പോഴുംഎന്നി നാടകങ്ങൾ അരങ്ങേറുന്നു. 20-ാം തിയ്യതി തിരുവുത്സവം 21ന് ആറാട്ടോടുകൂടി അവസാനിക്കുന്നു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top