റോക്കി ജെയിംസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള 3s ഫുട്‍ബോൾ ടൂർണമെന്‍റിനു തുടക്കം കുറിച്ചു

വല്ലക്കുന്ന് : പ്രളയക്കാലത്ത് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മരണമടഞ്ഞ വല്ലക്കുന്ന് സ്വദേശി ജെയ്‌മിയുടെ സ്മരണാർത്ഥം വല്ലക്കുന്ന് സെന്‍റ് അൽഫോൻസാസ് ചർച്ചിന് സമീപം സുഹൃത്തുക്കൾ സംഘടിപ്പിക്കുന്ന എവർറോളിങ് ഫുട്‍ബോൾ ടൂർണ്ണമെന്റ് ഉദ്‌ഘാടനം സെന്റ് അൽഫോൻസാസ് ചർച്ച് വികാരി അരുൺ തെക്കിനിയത്ത് നിർവ്വഹിച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഐ കെ ചന്ദ്രൻ മുരിയാട് പഞ്ചായത്ത് മെമ്പർ ജെസ്റ്റിൻ ജോർജ്ജ്, ജോയി റോക്കി, സേവി റോക്കി, റോയ് മരത്തംപിള്ളി, എന്നിവർ ആശംസകൾ അർപ്പിച്ചു. 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. 25 -ാം തിയ്യതിയിലെ ഷൂട്ടൗട്ട് മത്സരത്തിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ, ആളൂർ സബ് ഇൻസ്‌പെക്ടർ വിമൽ വി വി എന്നിവർ സമ്മാനദാനം നിർവ്വഹിക്കും. ടൂർണമെന്റ് കമ്മറ്റി രക്ഷാധികാരി ജോൺസൻ കോക്കാട്ട് സ്വാഗതവും ഷൈജു നെടുംപറമ്പിൽ നന്ദിയും പറഞ്ഞു.

Leave a comment

  • 44
  •  
  •  
  •  
  •  
  •  
  •  
Top