സെന്‍റ് ജോസഫ് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള സപ്തദിന സഹവാസ ക്യാമ്പ് തേജസ് 2018നു പടിയൂർ പഞ്ചായത്തിലെ എച്ച് ഡി പി സമാജം സ്കൂളിൽ തുടക്കമായി. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി എസ് സുധൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി ഇസബെൽ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ സി എ ശിവദാസൻ, എച്ച് ഡി പി സമാജം ഹെഡ്മാസ്റ്റർ സാജൻ പി ജി, എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ബിനു ടി വി, ശില്പ കെ എസ് എന്നിവർ സംസാരിച്ചു. ക്യാമ്പിനോട് അനുബന്ധിച്ച് സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ്, മരുന്ന് വിതരണം, സൗജന്യ മണ്ണ് പരിശോധന, അടുക്കള തോട്ട നിർമ്മാണം, ബാലസംഗമം, യുവതി സംഗമം കർഷകരെ ആദരിക്കൽ ബോധവത്കരണ ക്ലാസുകൾ എന്നിവയും സംഘടിപ്പിക്കുന്നു.

Leave a comment

Top