ചേലൂർ പരിശുദ്ധ അമലോത്ഭവമാതാവിന്‍റെ പള്ളിയിൽ 30ന് നടക്കുന്ന തിരുനാളിനു കൊടിയേറി

ചേലൂർ : ചേലൂർ പരിശുദ്ധ അമലോത്ഭവമാതാവിന്‍റെ പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവമാതാവിന്‍റെയും വി. സെബാസ്ത്യാനോസിന്‍റെയും സംയുക്തമായി ഡിസംബർ 29 , 30 തിയ്യതികളിൽ നടക്കുന്ന തിരുനാളിനു കൊടിയേറി. പഴൂക്കര സെന്‍റ് ജോസഫ് പള്ളി വികാരി ഫാ. ജോണി മേനാച്ചേരി കൊടിയേറ്റം നിർവ്വഹിച്ചു. 29-ാം തീയ്യതി ശനിയാഴ്ച അമ്പ് ദിനത്തിൽ പള്ളി വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ കാർമ്മികത്വം വഹിക്കുന്ന ആഘോഷമായ ദിവ്യബലിയും വീടുകളിലേക്ക് അമ്പും വളയും എഴുന്നെള്ളിപ്പും ഉണ്ടായിരിക്കും.

ഞായറാഴ്ച തിരുനാൾ ദിനത്തിൽ പേരാമ്പ്ര സെന്‍റ് ആന്റണീസ് പള്ളി അസിസ്റ്റന്റ് വികാരി ഡോഫിൻ കാട്ടുപറമ്പിൽ മുഖ്യകാർമ്മികനായ ആഘോഷമായ തിരുനാൾ ദിവ്യബലിയും കല്ലേറ്റുംകര P A C S ഡയറക്ടർ ജോസ് ഇരിമ്പൻ നൽകുന്ന തിരുനാൾ സന്ദേശവും ഉണ്ടായിരിക്കും. വൈകീട്ട് 7ന് പ്രദക്ഷിണവും നടത്തുന്നു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top