എടക്കുളം എസ്.എൻ ജി.എസ്. എസ്. യു.പി സ്കൂളിലെ സ്നേഹക്കൂട് ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

എടക്കുളം : എസ്.എൻ ജി.എസ്. എസ്. യു.പി സ്കൂളിലെ സ്നേഹക്കൂട് ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. വിജ്ഞാനവും വിനോദവും കലാകായികപരിശീലനങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ആറാമത് ത്രിദിന സഹവാസ ക്യാമ്പ് സ്നേഹക്കൂടിന്റെ ഉദ്ഘാടനം ക്രൈസ്റ്റ്കോളേജ് അധ്യാനപകനും പരിസ്ഥിതി പ്രവർത്തകനുമായ ഫാ. ജോയ് പീനിക്കപ്പറമ്പിൽ നിർവ്വഹിച്ചു.

സ്കൂൾ മാനേജർ കെ.വി. ജിനരാജദാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് പ്രദീപ് പൂലാനി മുഖ്യാതിഥി ആയിരുന്നു. ഡയറ്റ് ഫാക്കൽറ്റി സനോജ് എം.ആർ കുട്ടികൾക്ക് ക്യാമ്പ് സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ദീപ ആൻറണി, എസ്.എൻ .ജി.എസ്.എസ് സെക്രട്ടറി കെ.എസ്. തമ്പി, എ.വി. ഗോകൽദാമ്പ് , വി.സി.ശശിധരൻ, ടി.ഡി സുധ, പി.കെ. സുജിത്, പി.ടി.എ പ്രസിഡണ്ട് കെ.എസ് .അജി എന്നിവർ സംസാരിച്ചു. ജീവിത ശൈലിയും ആരോഗ്യവും എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പി.ആർ സ്റ്റാൻലി ക്ലാസ്സ് നയിച്ചു.

Leave a comment

Top