ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിലെ “ഇമ്മാനുവൽ” ക്രിസ്തുമസ് ആഘോഷം ക്രൈസ്റ്റ് കോളേജിലെ മുൻ പ്രിൻസിപ്പൽ ഫാദർ സ്റ്റീഫൻ സി എം ഐ ഉദ്‌ഘാടനം ചെയ്തു. എസ് എൻ ഇ എസ് ചെയർമാൻ കെ ആർ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി കെ പ്രസന്നൻ, മാനേജർ എം എസ് വിശ്വനാഥൻ, പ്രിൻസിപ്പൽ പി എൻ ഗോപകുമാർ, എം കെ അശോകൻ, ട്രഷറർ എം വി ഗംഗാധരൻ, മാതൃസമിതി പ്രസിഡന്റ് ശ്രീജ കണ്ണൻ, കൺവീനർ നിഷാകുമാരി എന്നിവർ സംസാരിച്ചു.

“ഇമ്മാനുവൽ” എന്ന ആശയം വിദ്യാർത്ഥികളിൽ ഊന്നിയാണ് പരിപാടികൾ അവതരിപ്പിച്ചത്. യേശുവിന്റെ തിരുപ്പിറവി അടിസ്ഥാനമാക്കിയുള്ള സ്കിറ്റ് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കെ ജി വിദ്യാർത്ഥികളുടെയും യു പി ഹൈസ്കൂൾ പ്ലസ് ടു വിഭാഗം വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

Leave a comment

  • 53
  •  
  •  
  •  
  •  
  •  
  •  
Top