ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കലാപരിശീലന കേന്ദ്രങ്ങളിലൊന്നായ ചേതന സംഗീത-നാട്യ അക്കാദമിയുടെ ഒരു ശാഖ ഇരിങ്ങാലക്കുട കത്തോലിക്ക് സെന്ററില്‍ ഡിസംബര്‍ 10ന് പ്രവര്‍ത്തനം ആരംഭിക്കുന്നതായി പത്രസമ്മേളനത്തിൽ രക്ഷാധികാരി ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ അറിയിച്ചു. സംഗീതം, വീണ, ഓടക്കുഴല്‍, വയലിന്, മൃദംഗം, തബല, സിത്താര്‍, വെസ്റ്റേണ്‍ വോക്കല്‍, കീബോര്‍ഡ്, ഗിറ്റാര്‍, ഭരതനാട്യം, മോഹിനിയാട്ടം, വെസ്റ്റേണ്‍ ഡാന്‍സ്, ചിത്രകല എന്നിവയുടെ ക്ളാസ്സുകളാണ് ചേതന സംഘടിപ്പിക്കുന്നത്.
Leave a comment