പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ മുന്നിൽ എൻ എഫ് പി ഇ സായാഹ്ന ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റ്മാൻ, എം ടി എസ് തസ്തികകൾ നികത്തുക, കേഡർ റീസ്‌റ്റേച്ചറിങ് നടപ്പിലാക്കുക, സി എസ് ഐ , ആർ ഐ സി ടി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ 25 ഇന ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ മുന്നിൽ എൻ എഫ് പി ഇ സായാഹ്‌ന ധർണ്ണ നടത്തി.

കോണ്ഫെഡറേഷൻ ജില്ലാ സെക്രട്ടറി വി ഹരി ധർണ ഉൽഘാടനം ചെയ്തു. എൻ എഫ് പി ഇ ഇരിങ്ങാലക്കുട പി 4 പ്രസിഡന്റ് ടി കെ ശക്തീധരൻ അധ്യക്ഷനായി. ഡിവിഷണൽ സെക്രെട്ടറി പി ഡി ഷാജു സ്വാഗതവും എൻ എഫ് പി ഇ സർക്കിൾ ഓർഗനൈസിംഗ് സെക്രട്ടറി സുഗതൻ മാസ്റ്റർ, ജി ഡി എസ് യൂണിയൻ സെക്രട്ടറി പി പി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. സി സി ശബരീഷ് നന്ദി പറഞ്ഞു.

Leave a comment

Top