മാറ് മറക്കാനായി സമരം ചെയ്തവർ മാറ് തുറന്നിടാൻ സമരം ചെയ്യുന്നത് വിരോധാഭാസം – സമീന അഫ്സൽ

ഇരിങ്ങാലക്കുട : സദാചാരനിഷ്ടയുള്ള സമൂഹത്തിനേ നവലോകം പണിതുയർത്താനാകൂ എന്നും മാറ് മറക്കാനുള്ള സ്വാതന്ത്ര്യം പൊരുതി നേടിയവരാണ് നാമെങ്കിലും ഇപ്പോൾ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നത് സദാചാരത്തകർച്ചയ്ക്ക് കാരണമാകുന്നു എന്ന് ജമാഅത്തെ ഇസ്‌ലാമി വനിത സംസ്ഥാന സമിതിയംഗം സമിന അഫ്സൽ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സദാചാര മൂല്യങ്ങൾ സ്ത്രീകൾക്ക് സ്വാതന്ത്ര്യമാണ് നൽകുന്നതെന്ന് എന്നും അവർ പറഞ്ഞു. അടുത്ത കാലത്തുയർന്നു വന്ന മീടൂ കാമ്പയിൻ വിവാദങ്ങൾ നമ്മുടെ സമൂഹത്തിൽ സദാചാരത്തകർച്ച എത്രമാത്രം ശക്തമാണെന്ന് തെളിയിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

അഡ്വ.ഫരീദ അൻസാരി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. എം.ടി. മൈമൂന ടീച്ചർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സഫ ബിൻത് ഫസൽ, ഷീബരാജ്, നെദീറ ടീച്ചർ, ഗീത മനോജ്, ലീന ടീച്ചർ ആശംസകളർപ്പിച്ചു. സുമയ്യ റഷീദ്, ബിൻഷാബി അബ്ദുല്ല, നഫീസ ടീച്ചർ സംസാരിച്ചു. എ.ഐ. മുജീബ് സമാപന പ്രസംഗം നടത്തി. പട്ടേപ്പാടം മലർവാടി, ടീൻ ഇന്ത്യ യൂണിറ്റിലെ കുട്ടികൾ ഒപ്പന അവതരിപ്പിച്ചു.

Leave a comment

Top