സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 19-ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിലെ 19-ാം വാർഷികവും രക്ഷാകർതൃ സംഗമവും യാത്രയയപ്പും ആഘോഷിച്ചു. ഇരിങ്ങാലക്കുട മെത്രാൻ പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനംനിർവ്വഹിച്ചു. സ്കൂൾ മാനേജർ ഡോ. ആന്‍റോ. ആലപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം പ്രശാന്ത് അലക്‌സാണ്ടർ മുഖ്യാതിഥി ആയിരുന്നു. ഇരിങ്ങാലക്കുട കോർപറേറ്റ് മാനേജർ ഫാ. ജോ തൊടുപറമ്പിൽ ഫോട്ടോ അനാച്ഛാദനം നടത്തി.നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു, വാർഡ് മെമ്പർ റോക്കി ആളൂക്കാരൻ, അസിസ്റ്റൻസ് മാനേജർ ഫാ. ഫെമിൻ ചിറ്റിലപ്പിള്ളി, മാനേജ്‌മെന്റ് ട്രസ്റ്റി ജെയ്‌സൺ കാരപറമ്പിൽ, പി ടി എ പ്രസിഡന്റ് മിനി കാളിയങ്കര, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് മിൻസി തോമസ്, സ്റ്റാഫ് പ്രതിനിധി ആൻസിലാൽ, വിദ്യാർത്ഥി പ്രതിനിധി റോസ് മേരി ടോണി എന്നിവർ ആശംസകൾ അർപ്പിച്ചു.

സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപികമാരായ മീന ജോർജ്ജ്, പി എൽ ജാൻസി, ലീമ കെ എ, ഹൈസ്കൂൾ പ്രധാനാധ്യാപിക സി ഐ ലിസി, ലാബ് അസിസ്റ്റന്റ് അഗസ്റ്റിൻ കെ ഒ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റെക്റ്റി കെ ഡി സ്വാഗതവും ജനറൽ കൺവീനർ കെ എ വർഗ്ഗിസ് നന്ദിയും പറഞ്ഞു.

Leave a comment

Top