സെന്‍റ് ജോസഫ് കോളേജിൽ സാഷെലിറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം സിസ്റ്റർ മേരി ഫ്രാങ്കോ അനുസ്മരണ ഇന്റർ കോളജിയറ്റ് ക്വിസ് മത്സരം സാഷെലിറ്റ് 2018 സംഘടിപ്പിച്ചു. ക്വിസ് മാസ്റ്റർ കോഴിക്കോട് മടപ്പള്ളി കോളജ് അസി.പ്രൊഫസർ വിശ്വാസ് വിശ്വം നേതൃത്വം നൽകിയ മത്സരത്തിൽ 17 ടീമുകൾ പങ്കെടുത്തു. ഏൽത്തുരുത്ത് സെൻറ് അലോഷ്യസ് കോളേജിലെ , അമർനാഥ് ഉദയ സോമൻ നായർ , ഗ്ലോറിയ പോൾ പി എന്നിവർ ഒന്നാം സ്ഥാനവും സെൻറ് അലോഷ്യസ് കോളേജിലെ ലിയ ജേക്കബ്ബ് ഒ. സീമ സി. ഒ. രണ്ടാം സ്ഥാനവും, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ അനന്തു സി.വി., സൂരജ് കെ.സ് എന്നിവർ മൂന്നാം സ്ഥാനവും നേടി. യഥാക്രമം അയ്യായിരം , മൂവായിരം , ആയിരം രൂപ സമ്മാനത്തുകയും ട്രോഫികളും ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഷാലി അന്തപ്പൻ സമ്മാനിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സി. ഇസബെൽ, ക്വിസ് മാസ്റ്റർ വിശ്വാസ് വിശ്വം, റിനി ജോയ് എന്നിവർ സംസാരിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top