ദേവസത്തിന്‍റെ സമ്മർദത്തിന് ഫലം കാണുന്നു : കച്ചേരി വളപ്പിലെ മജിസ്‌ട്രേറ്റ് കോടതി ഒഴിയുന്നതിന്‍റെ ഭാഗമായി താത്കാലിക സ്ഥലം അനേഷിക്കുന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം വക കച്ചേരി വളപ്പിൽ ഇപ്പോൾ പ്രവർത്തിച്ചുവരുന്ന ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി ഒഴിയുന്നതിന്‍റെ ഭാഗമായി താത്കാലിക സ്ഥലം അനേഷിച്ച് തുടങ്ങി. കൂടൽമാണിക്യം ദേവസത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ജഡ്‌ജി, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, ഇരിങ്ങാലക്കുട അഡിഷണൽ സബ് ജഡ്‌ജി, പ്രിൻസിപ്പൽ സബ് ജഡ്‌ജി, അഡിഷണൽ മുൻസിഫ്, ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നിവർ ദേവസ്വം ചെയർമാൻ അഡ്മിനിസ്ട്രേറ്റർ എന്നിവരുമായി ചർച്ച നടത്തി.

ദേവസത്തിന്‍റെ കളത്തുംപറമ്പിലെ സ്ഥലവും ഇവർ പരിശോധിച്ചു. 7000 sqft സ്ഥലം കോടതിക്ക് പ്രവർത്തിക്കാൻ ആവശ്യമായി വരും. സ്ഥിരമായി കോടതി മാറാനുദ്ദേശിക്കുന്ന സിവിൽ സ്റ്റേഷന് സമീപത്തെ കോർട്ട് കോംപ്ലസ്‌സിലെ പുതിയ കെട്ടിടം പണി പൂർത്തിയാകാൻ 2 വർഷമെങ്കിലും എടുക്കും

എത്രെയും പെട്ടെന്ന് മറ്റു ഒരു സ്ഥലം കണ്ടെത്തി കോടതി അവിടേക്കു മാറുവാൻ തയാറാണെന്നു ചർച്ചയിൽ അവർ പറഞ്ഞു. കൂടൽമാണിക്യം ദേവസ്വം വിപുലമായ വികസന പ്രവർത്തനങ്ങളാണ് കച്ചേരി വളപ്പിൽ നടത്താൻ ഉദ്ദേശ്ശിക്കുന്നതെന്ന് ദേവസം അധികൃതർ ചർച്ചയിൽ പറഞ്ഞു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, അഡ്മിനിസ്ട്രേറ്റർ കെ എം സുമ എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
Top