ജപ്തി ഭീഷണി നേരീടുന്ന സഹപാഠിക്ക് ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൂട്ടായ്മ തവനീഷിന്‍റെ കൈത്താങ്ങ്

ഇരിങ്ങാലക്കുട : ജപ്തി ഭീഷണിയിലായിരുന്ന സഹപാഠിയുടെ കടബാധ്യത തീര്‍ത്ത്‌ ക്രൈസ്റ്റ്‌ കോളേജിലെ തവനീഷ് വിദ്യാര്‍ത്ഥിക്കൂട്ടായ്മ വീണ്ടൂം മാതൃകയായി. ക്രൈസ്റ്റ്‌കോളേജില്‍ ബി.കോംവിദ്യാര്‍ത്ഥിനിയായ അമൃതയ്ക്കാണ് പ്രളയം കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥി മനസ്സുകളില്‍ നിന്നും തുടരുന്ന സ്‌നേഹപ്രവാഹത്തിന് പാത്രമാകാന്‍ ഭാഗ്യംലഭിച്ചത്. അഷ്ടമിച്ചിറ സ്വദേശിയായ മുരളി, ബീന ദമ്പതികളുടെ രണ്ടു പെണ്‍മക്കളില്‍ ഇളയവളായ അമൃതയുടെ വീട് പ്രളയത്തിനുമുമ്പ് തന്നെ ജപ്തിഭീഷണിയില്‍ ആയിരുന്നു. പ്രളയത്തില്‍ വീട്‌ വിണ്ടുകീറിയതോടെ വീട്ടില്‍ സുരക്ഷിതമായി കിടന്നുറങ്ങാനും കഴിയാതെയായി. സര്‍ക്കാര്‍ ധനസഹായം വീട് തകര്‍ന്നുപോയവര്‍ക്ക് മാത്രമേ ലഭിക്കൂ എന്ന സാങ്കേതികത്വത്തിന്‍മേല്‍ കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയപ്പോഴാണ് സഹപാഠികളായവിദ്യാര്‍ത്ഥികള്‍ സഹായ ധനം സ്വരൂപിക്കാന്‍ മുന്നിട്ടിറങ്ങിയത്.

ആകെയുള്ള 165000 രൂപയുടെ കടത്തില്‍ നിന്ന് 65,000 രൂപ ഇളവ് നല്‍കാന്‍ അഷ്ടമിച്ചിറസഹകരണ ബാങ്ക് തയ്യാറായതോടെ വിദ്യാര്‍ത്ഥികളുടെ സ്വപ്നം പൂവണിഞ്ഞു. കിടപ്പുരോഗിയായ അച്ഛന്‍ മുരളിയും ദിവസ വേതനക്കാരിയായ അമ്മ ബീനയുംസഹോദരി ആര്യയും അടങ്ങുന്ന കുടുംബം തവനീഷിന്റെ സഹായം ലഭിച്ചതിന്റെ താല്‍ക്കാലിക ആശ്വാസത്തിലാണ്. കോളേജില്‍ നടന്ന ലളിതമായചടങ്ങില്‍ പ്രിന്‍സിപ്പല്‍ മാത്യു പോള്‍ ഊക്കന്‍ ബാങ്കില്‍ നിന്ന്തിരിച്ചെടുത്ത ആധാരം അമൃതയ്ക്ക്‌ കൈമാറി. വൈസ്പ്രിന്‍സിപ്പല്‍ ഫാ.ജോയി പീനിക്കപ്പറമ്പില്‍, തവനീഷ്‌ കോഓര്‍ഡിനേറ്റര്‍ പ്രൊഫ. മൂവീഷ്മുരളി , തവനീഷ് പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായി.

Leave a comment

  • 60
  •  
  •  
  •  
  •  
  •  
  •  
Top