നഗരസഭ രണ്ടാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ.എം. കൃഷ്ണകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റെടുത്തു

 

ഇരിങ്ങാലക്കുട : നഗരസഭാ കരുവന്നൂര്‍ രണ്ടാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.എം. കൃഷ്ണകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു കൗൺസിലർ സ്ഥാനം ഏറ്റെടുത്തു. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വാശിയേറിയ തിരഞ്ഞെടുപ്പിൽ 85 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സി പി ഐ അംഗമായ കെ.എം. കൃഷ്‌ണകുമാറിലൂടെ എല്‍ ഡി എഫ് സിറ്റിംഗ് സീറ്റ് നിലനിർത്തുകയായിരുന്നു . കെ.എം. കൃഷ്ണ കുമാറിന് 583 വോട്ടും, യുഡിഎഫ് സ്ഥാനാര്‍ഥിയായ കോൺഗ്രസിലെ ടി.ഒ. ഫ്‌ളോറന്‍ 498 വോട്ടും, എന്‍ഡിഎ സ്ഥാനാര്‍ഥി പ്രവീണ്‍ ഭരതന് 187 വോട്ടുമാണ് ലഭിച്ചത്.

സിപിഐ കൗൺസിലറായിരുന്ന വികെ സരളയുടെ നിര്യാണത്തെ തുടർന്നാണ് ഇരിങ്ങാലക്കുട നഗരസഭാ വാർഡ്- 2ൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വി കെ സരളയുടെ മകനാണ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ എം കൃഷ്ണകുമാർ.

Leave a comment

  • 17
  •  
  •  
  •  
  •  
  •  
  •  
Top