കാർത്ത്യായനി കേശവൻ വൈദ്യരുടെ 20-ാം ചരമവാർഷികം ആചരിച്ചു

ഇരിങ്ങാലക്കുട : കാർത്ത്യായനി കേശവൻ വൈദ്യരുടെ 20-ാം ചരമവാർഷികം കാട്ടുങ്ങച്ചിറ മതമൈത്രി നിലയത്തിൽ ആചരിച്ചു. പുഷ്പാർച്ചനക്ക് ശേഷം മതമൈത്രി നിലയത്തിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ മുൻ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി. കേശവൻ വൈദ്യരുടെ മക്കളായ ഡോ.സി.കെ.രവി, കെ.ജിനൻ, ലീല, നളിനി, ശാന്ത, മറ്റ് കുടുംബാംഗങ്ങൾ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

Leave a comment

Top