‘വർഗ്ഗീയത തുലയട്ടെ, മാനവികതയുടെ പക്ഷം ചേരുക’ – ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റുകൾക്ക് നൽകി ആരംഭിച്ചു

ഇരിങ്ങാലക്കുട : ‘വർഗ്ഗീയത തുലയട്ടെ, മാനവികതയുടെ പക്ഷം ചേരുക’ എന്ന സന്ദേശമുയർത്തിയുള്ള ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് ക്യാമ്പയിൻ ഇരിങ്ങാലക്കുടയിൽ ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റുകൾക്ക് മെമ്പർഷിപ്പ് നൽകി ആരംഭിച്ചു .

ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ ട്രാൻസ്പീപ്പിൾ ആക്റ്റിവിസ്റ്റുകളായ പി.ഡി.ദിയ, കെ.വി.നന്ദന, ഷൺമുഖൻ, ചാരുനേത്ര, പ്രഭ എന്നിവർക്ക് നൽകി നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് വി.എ. അനീഷ്, ജോ. സെക്രട്ടറി പി.കെ. മനുമോഹൻ, വൈ. പ്രസിഡണ്ട് ടി.വി.വിജീഷ്, മേഖലാ സെക്രട്ടറി എം.ആർ. ദർശൻകുമാർ എന്നിവർ പങ്കെടുത്തു.

Leave a comment

Top