കോണത്തുകുന്ന്‍ ഗവ. യു.പി. സ്കൂളിലേക്ക് പൂർവ്വ വിദ്യാർഥികളുടെ ധനസഹായം

കോണത്തുകുന്ന്‍ : കോണത്തുകുന്ന്‍ ഗവ. യു.പി. സ്കൂളിലേക്ക് പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന “നെല്ലിമുറ്റ” ത്തിന്‍റെ നേതൃത്വത്തില്‍ ധനസഹായം നല്‍കി. സംഘടനാ പ്രസിഡന്റ് എം.കെ. മോഹനന്‍, ഹെഡ്മിസ്ട്രസ് പി. വൃന്ദക്ക് തുക കൈമാറി.

ചടങ്ങില്‍ പി.എസ്. അബ്ദുള്‍ജബ്ബാര്‍ അധ്യക്ഷനായി. എം.എസ്. കാശിവിശ്വനാഥന്‍, പി. വൃന്ദ, പി.എ. നൗഷാദ്, എം.കെ. മോഹനന്‍, എ.വി. പ്രകാശ്, കെ.എ.അനീഷ്‌ എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ., എം.പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top