ഭിന്നശേഷിയുള്ള കലാകാരന്‍മാര്‍ അരങ്ങുണര്‍ത്തിയ സവിഷ്‌ക്കാര സീസണ്‍ 2 ആവേശമുണർത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ജില്ലയിലെ ഏഴ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍നിന്നെത്തിയ 600ല്‍ പരം ഭിന്നശേഷിക്കാരായ കലാകാരന്‍മാര്‍ ഒത്തുചേര്‍ന്ന സവിഷ്‌ക്കാര സീസണ്‍ 2 ആവേശമുണർത്തി. കോളേജിലെ സാമൂഹിക സംഘടനയായ തവനീഷ് സംഘടിപ്പിച്ച കലാസംഗമത്തില്‍ പങ്കെടുക്കാന്‍ സിനിമാതാരങ്ങളായ ഐശ്വര്യലക്ഷ്മിയും അനീഷ് ഗോപാലും എത്തിച്ചേര്‍ന്നതോടെ കുട്ടികളും രക്ഷകര്‍ത്താക്കളും ആവേശഭരിതരായി.

ഇരിങ്ങാലക്കുടയിലും പരിസരത്തുമായി ഷൂട്ടിംഗ് ആരംഭിച്ച അർജന്റീന ഫാന്‍സ് എന്ന സിനിമയുടെ സെറ്റില്‍നിന്നാണ് താരങ്ങള്‍ എത്തിയത്. രാവിലെ മുതല്‍ വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍നിന്ന് എത്തിയ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പള്ളി അദ്ധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, ഫാ.ജോയി പീനിക്കപ്പറമ്പില്‍, ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ ആര്‍.നളിനാക്ഷന്‍, പ്രൊഫ.മൂവിഷ് മുരളി എന്നിവര്‍ സംസാരിച്ചു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top