പിടികിട്ടാപ്പുള്ളിയെ പോലീസ് പിടികൂടി

കാട്ടൂർ : കിഴുത്താണിയിൽ വഴിയിൽ വച്ച് പെൺകുട്ടിയെ മാനഹാനി വരുത്തിയ കേസിൽ കോടതി ജാമ്യത്തിൽ ഇറങ്ങി മുങ്ങി പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചിരുന്ന പ്രതിയെ കാട്ടൂർ പോലീസ് പിടികൂടി. ചെമ്മണ്ട സ്വദേശി നാഗത്തു വീട്ടിൽ ഗോപു എന്ന ഗോപകുമാറിനെയാണ് പിടികൂടി റിമാൻഡ് ചെയ്തത്. 2012 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കാട്ടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ എസ് ശുശാന്തിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർ മാരായ ധനേഷ്, ഷാനവാസ്‌, ഷൗക്കർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a comment

  • 29
  •  
  •  
  •  
  •  
  •  
  •  
Top