ഗ്രാമജാലകം വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു

കൊറ്റനല്ലൂർ: വേളൂക്കര ഗ്രമപ്പഞ്ചായത്തിന്റെ സാംസ്കാരിക പ്രസിദ്ധീകരണമായ ഗ്രാമജാലകത്തിന്റെ 22-‍ാം വാർഷികപ്പതിപ്പ് എഴുത്തുകാരൻ ബക്കർ മേത്തല പ്രകാശനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൻ അനിത ബിജു ആദ്യപ്രതി ഏറ്റുവാങ്ങി. എഡിറ്റർ തുമ്പൂർ ലോഹിതാക്ഷൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജയശ്രീ അനിൽ കുമാർ, ടി.ആർ.സുനിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഖാദർ പട്ടേപ്പാടം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.പീറ്റർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എ.എസ്.രജനി നന്ദിയും പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top