ഠാണ- ബസ് സ്റ്റാന്റ് റോഡ്: സമീപവാസികൾ റോഡിലേക്ക് ഇറക്കി കോണ്‍ക്രീറ്റിങ്ങ് ഇടുന്നതിനെതിരെ നടപടി വരുന്നു

ഇരിങ്ങാലക്കുട : ഠാണാ – ബസ് സ്റ്റാൻഡ് റോഡ് വികസനത്തിന്‍റെ ഭാഗമായി വീതികൂടിയ റോഡിലേക്ക് സമീപവാസികൾ കോൺക്രീറ്റ് ചെയ്തു റോഡിൻറെ വീതി കുറക്കുന്നതിനെതിരെ നടപടി വരുന്നു. കഴിഞ്ഞ ദിവസത്തെ താലൂക് വികസന സമിതിയിലും ഇതിനെ കുറിച്ച് ചോദ്യം ഉണ്ടായിരുന്നു. ഠാണ- ബസ് സ്റ്റാന്റ് റോഡ് വീതി കൂട്ടുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ ഭാഗത്ത് ഇരുവശത്തുമുള്ള വീടുകളില്‍ നിന്നും കടകളില്‍ നിന്നും ഇറങ്ങാന്‍ റോഡിലേക്ക് ഇറക്കി കോണ്‍ക്രീറ്റിങ്ങ് നടത്തുന്നത് തുടരുകയാണ്. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പും നഗരസഭയും പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് ആക്ഷേപമുണ്ട്. റോഡിനു വീട്ടി വർധിപ്പിക്കാനായാണ് എഴുപത് ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ ഇവിടെ നടത്തിവരുന്നത്. അതിന്‍റെ ശരിക്കുള്ള പ്രയോജനം പക്ഷെ പൂർണമായും ഇത്തരം നടപടികളിലൂടെ ലഭിക്കാതിരിക്കുകയാണ് ഇപ്പോൾ.

Leave a comment

  • 29
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top