ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ചിമ്മിനി വന്യജീവി സങ്കേതത്തിൽ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി ട്രെക്കിംഗ്, കാടിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ ക്ലാസുകൾ, ഡോക്യുമെന്ററി പ്രദർശനം എന്നിവ നടന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ അനീഷിനെ ക്യാമ്പിൽ ആദരിച്ചു. എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്ന പ്ലാസ്റ്റിക്ക് മാലിന്യശേഖരണവും ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കലും ക്യാമ്പിനെ അന്വർഥമാക്കി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ബിനു ടി വി, അഞ്ജു ആന്റണി, വളണ്ടിയർമാരായ ജസ്ന ജോൺസൺ, ശില്പ കെ എസ്, ബാസില ഹംസ, ക്രിസ്റ്റീന ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Leave a comment