മിനി കോണ്‍ഫ്രന്‍സ് ഹാളിന്‍റെയും യോഗ പരിശീലന പദ്ധതിയുടേയും പ്രവർത്തനം ആരംഭിച്ചു

പൂമംഗലം : പൂമംഗലം പഞ്ചായത്ത് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച മിനി കോണ്‍ഫ്രന്‍സ് ഹാളിന്‍റെയും യോഗ പരിശീലന പദ്ധതിയുടേയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വര്‍ഷ രാജേഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്‍റ് ഇ.ആര്‍. വിനോദ് അദ്ധ്യക്ഷത വഹിച്ചു.. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി ശിവദാസ്, ഈനാശു പല്ലിശ്ശേരി, പഞ്ചായത്തംഗങ്ങളായ കത്രീന ജോര്‍ജ്ജ്, ഷീല ബാബുരാജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത എന്നിവര്‍ സംസാരിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top