ജയില്‍ മോചിതരായ അയ്യപ്പഭക്തര്‍ക്ക് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : ശബരിമലയിലെ പ്രതിഷേധ നാമജപത്തെ തുടർന്ന് ശബരിമല സന്നിധാനത്ത് റിമാന്റിലാവുകയും പിന്നീട് ജയില്‍ മോചിതരാകുകയും ചെയ്ത വെള്ളാനി, പൂമംഗലം, പുല്ലൂര്‍ സ്വദേശികളായ അഞ്ചുപേര്‍ക്ക് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്ര കിഴക്കെനടയില്‍ സ്വീകരണം നൽകി.

ഇവിടെ നിന്നും പള്ളിവേട്ട ആൽത്തറ വരെ ഇവരെ സ്വീകരിച്ചു കൊണ്ട് നാമജപ ഘോഷയാത്രയോടെ ആനയിച്ചു. തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയും അയ്യപ്പ കർമ്മസമിതി കൺവീനറുമായ അഡ്വ. രമേഷ് കൂട്ടാല, കെ സുനില്‍കുമാര്‍, എന്നിവർ സംസാരിച്ചു. ഇ.പി. ഉണ്ണികൃഷ്ണന്‍, യു.കെ. ശിവജി, ഇ.കെ. കേശവന്‍, സന്തോഷ് ബോബൻ, അമ്പിളി ജയൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a comment

  • 117
  •  
  •  
  •  
  •  
  •  
  •  
Top