പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കർമ്മനിരതരായ കടലിന്‍റെ മക്കൾക്ക് സെന്‍റ് ജോസഫ് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ സ്നേഹാദരം

ഇരിങ്ങാലക്കുട : പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കർമ്മനിരതരായ കൊടുങ്ങല്ലൂർ അഴിക്കോട് മേഖലയിലെ മത്സ്യതൊഴിലാളികളെ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആദരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ അവർക്കുണ്ടായ അനുഭവങ്ങൾ വേദിയിൽ പങ്കിട്ടത് കുട്ടികൾക്ക് ഒരു പ്രചോദനമായി. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഇസബെൽ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ബിനു ടി വി, കടലോര ജാഗ്രത സമിതി കൺവീനർ അഷറഫ് പൂവ്വത്തിങ്കൽ, മത്സ്യത്തൊഴിലാളി ആനന്ദൻ, ഹാരിസ്, എൻ എസ് എസ് വളണ്ടിയർ ജസ്‌ന ജോൺസൺ എന്നിവർ ആദരിച്ചു .

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top