“ജൈവ സാങ്കേതിക വിദ്യയുടെ പുതിയ മേഖലകൾ” – സെന്റ് ജോസഫ് കോളേജിൽ ദേശിയ സെമിനാർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ബയോടെക്‌നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ജൈവ സാങ്കേതിക വിദ്യയുടെ പുതിയ മേഖലകൾ” എന്ന വിഷയത്തിലെ ദേശിയ സെമിനാർ സെന്റർ ഫോർ ട്രോപ്പിക്കൽ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ഡയറക്ടർ ഡോ. ഹാരിസ് പാറേങ്ങൽ ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ അദ്ധ്യക്ഷത വഹിച്ചു. ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാർ നടന്നത്.

സെമിനാറിൽ ഡോ. ഹാരിസ്, ചെന്നൈ ഗുരുനാനാക്ക് കോളേജ് റിസർച്ച് കോർഡിനേറ്റർ ഡോ. ഷൈനി പി ജെ, കാക്കനാട് ഒമിക്സ് ജെൻ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഡോ. ബീന, കൊടകര സഹൃദയ എൻജിനിയറിങ് കോളേജ് ബയോടെക്‌നോളജി ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ലിയോൺ ഇട്ടിച്ചൻ എന്നിവർ നാനോടെക്‌നോളജി, മോളിക്കുലർ ബയോളജി എന്നി വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

Leave a comment

Top