കേശദാനത്തിന്‍റെ മാഹാത്മ്യവുമായി റോട്ടറി സെൻട്രൽ ക്ലബ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെയും മേലൂർ സെന്‍റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്‍റെ യും ആഭിമുഖ്യത്തിൽ നടന്ന കേശദാന ചടങ്ങ് അമല ഹോസ്പിറ്റൽ അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ജെയ്‌സൺ മുണ്ടൻമാണി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആന്റണി മടത്തുംപടി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് പ്രസിഡന്‍റ് ടി എസ് സുരേഷ് മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ജിജി ആർ എ ഡി ഫ്രാൻസിസ് എൻ എസ് എസ് കോ ഓർഡിനേറ്റർ റിമി പോൾ എന്നിവർ സംസാരിച്ചു. റോട്ടറി ക്ലബ് സെക്രട്ടറി ടി പി സെബാസ്റ്റ്യൻ, ഷാജു ജോർജ്, ടോണി ആന്‍റോ പ്രിൻസ് ജോസഫ്, എൻ എസ് എസ് പ്രതിനിധി അലിഷ ടോമി എന്നിവർ സന്നിഹിതരായിരുന്നു. അൻപതോളം പേരോടൊപ്പം പ്രിൻസിപ്പൽ എലിസബത്ത് ജോസഫും കേശദാനത്തിൽ പങ്കുചേർന്നു. കേശദാനം നടത്തിയവർക്ക് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് ഉപഹാരങ്ങൾ നൽകി.

Leave a comment

Top