റോഡരികിലെ അനധികൃത കച്ചവടങ്ങൾ നടവരമ്പ് കണ്ണംപൊയ്യചിറയെ മലിനമാക്കുന്നു, ദേശാടന പക്ഷികൾക്കും ഭീഷണി

നടവരമ്പ് : നിരവധി അപൂർവ്വ ഇനം ദേശാടന പക്ഷികൾ ഇപ്പോൾ എത്തി കൊണ്ടിരിക്കുന്ന നടവരമ്പ് കണ്ണംപൊയ്യചിറയുടെ സമീപത്ത് റോഡരികിലെ അനധികൃത വഴിയോര കച്ചവടങ്ങളുടെ മാലിന്യങ്ങൾ ചിറയെ മലിനമാക്കുന്നതോടൊപ്പം ദേശാടന പക്ഷികൾക്കും ഭീഷണിയാകുന്നു. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ നടവരമ്പ് ചിറവളവിൽ ഉള്ള വഴിയോരക്കച്ചവടങ്ങളുടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും ചിറയിലേക്കാണ് അധികവും തള്ളുന്നത്.

ഭക്ഷണ പദാർത്ഥങ്ങളോടൊപ്പമുള്ള പ്ലാസ്റ്റിക്ക് മാലിന്യവും പക്ഷികൾ ഭക്ഷിക്കുന്നതാണ് ഇവയുടെ ജീവന് ഭീഷണിയാകുന്നത്. ചിറക്ക് സമീപം ഡോക്ടർപടി സ്റ്റോപ്പിന് കിഴക്കു വശത്തുള്ള കല്ലംകുഴി പാറപുറം റോഡിനോട് ചേർന്ന് വച്ചിട്ടുള്ള വലിയ പരസ്യ ഫ്ലെക്സ് ബോർഡുകൾ പുതുക്കി വെക്കുമ്പോൾ പഴയ ഫ്ലെക്സിന്റെ അവശിഷ്ടങ്ങൾ പാടത്തു തന്നെയാണ് അധികവും ഉപേക്ഷിച്ചു പോകുന്നത്. വെള്ളത്തിൽ കിടക്കുന്ന വലിയ ഫ്ലെക്സ് ഷീറ്റുകളുടെ ഇടയിൽ കുരുങ്ങി പക്ഷികൾക്ക് ജീവഹാനി സംഭവിക്കുന്നത് ഇവിടെ നിത്യ സംഭവമാണ്

Leave a comment

Top