നഗരസഭതല സൗഹൃദ ക്രിക്കറ്റ് ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു

 

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ നഗരസഭ ജീവനക്കാരെ ഉൾപ്പെടുത്തി നടക്കുന്ന നഗരസഭാതല സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് അയ്യൻകാവ് മൈതാനത് ആരംഭിച്ചു. ഇരിങ്ങാലക്കുട നഗരസഭ , ചാലക്കുടി നഗരസഭ , തൃശൂർ കോർപ്പറേഷൻ , ചാവക്കാട് നഗരസഭ , ഗുരുവായൂർ നഗരസഭ, കുന്നംകുളം നഗരസഭ , കൊടുങ്ങലൂർ നഗരസഭ , വടക്കാഞ്ചേരി നഗരസഭ ഇതിനു പുറമെ അതിഥി ടീം ആയി വർക്കല നഗരസഭയും ക്രിക്കറ്റ് ടൂണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച മത്സരം ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി അരുൺകുമാർ ആദ്യ ടോസ് ഇട്ട് ആരംഭിച്ചു. വൈകീട്ട് 5 .30 നടക്കുന്ന സമ്മാനദാനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു നിർവഹിക്കും.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top