വധശ്രമ- മോക്ഷണ പരമ്പരയിലെ പ്രധാന പ്രതികൾ പിടിയിൽ

 

ഇരിങ്ങാലക്കുട : പൊറത്തുശ്ശേരിയിൽ മൂന്നാഴ്ചകൾക്കു മുൻപ് വീട്ടിൽ കയറി ദമ്പതികളെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലും കത്തികാണിച്ച് ഭീഷണി പെടുത്തി വിലപിടിപ്പുള്ള സാധനങ്ങൾ തട്ടിയെടുത്ത കേസിലെയും പ്രധാന പ്രതികളായ കിഴുത്താണി മേപുറത്ത് ചിന്നൻ എന്ന വിഷ്ണു പ്രസാദ് (21), ചിറക്കൽ അയ്യേരി ബിനിൽ (23) എന്നിവരെ ഇരിങ്ങാലക്കുട എസ് ഐ സി.വി. ബിബിനും ആന്റീ ഗുണ്ടാ സ്കാഡ് ആംഗങ്ങളും ചേർന്ന് പിടികൂടി.

ഈ മാസം ഒന്നാം തിയ്യതി പൊറത്തുശ്ശേരിയിൽ കുറുപ്പത്ത് വീട്ടിൽ അജിത്തിനേയും, അമ്മ അമ്മിണിയേയും, അച്ഛൻ രമേശിനേയും, വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലും , രണ്ടാം തിയ്യതി പട്ടാപ്പകൽ അയൽവാസിയായ ചെന്നറ വീട്ടിൽ അനീഷിനേയും മാരാകായുധങ്ങളായ വടിവാളും, കത്തിയുമായി സംഘം ചേർന്ന് വെട്ടി കൊല്ലാൻ ശ്രമിക്കുകയും, അനീഷിന്റെ സ്ക്കൂട്ടറും, പതിനായിരം രൂപ വിലവരുന്ന മൊബൈൽ ഫോണും കത്തികാണിച്ച് ഭീഷണി പെടുത്തി തട്ടിയെടുത്ത കേസിലാണ് ഗുണ്ടകളെ അറസ്റ്റു ചെയ്തത്. ജൂൺ 8 ന് കോണത്തുകുന്ന് കോടുമാടുത്തിൽ രശ്മിയേയും , മാള പോലീസ് സ്റ്റേഷൻ പരിധിയിൽ കാവനാട് എന്ന സ്ഥലത്തു വച്ച് രാത്രി ൧൧ മണിക്ക് എടത്താത്തറ അഭീഷ് എന്ന യുവാവിനെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത കേസ്റ്റലും ഉൾപ്പെട്ട് ഒളിവിൽ കഴിയുക ആയിരുന്നു പ്രതികൾ.

ഒന്നാം പ്രതി വിഷ്ണു പ്രസാദ് 2016 ൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ മാരകായുധ ആയുധങ്ങുമായി പിടികൂടിയതിന് ആംമ്സ് ആക്റ്റും , കഴിഞ്ഞ വർഷം ഒന്നര കിലോ കഞ്ചാവു സഹിതം പിടികൂടിയതിനും, കാട്ടൂർ പോലീസ് സ്റ്റേഷനിൽ മറ്റൊരു വധശ്രമകേസും അടക്കം നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രതി ബിനിലിന് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് സഹിതം പിടികൂടിയ കേസും, മറ്റ് നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്. പ്രതികൾ ജില്ലയിലെ മയക്കുമരുന്ന് വിതരണ ശൃംഗലയിലെ പ്രധാന കണ്ണികളുമാണ്. മയക്കു മരുന്നിന് അടിമപ്പെട പ്രതികൾ ഒറീസയിൽ നിന്നുമാണ് കഞ്ചാവ് ട്രയിൻ മാർഗ്ഗം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതെന്നും പോലീസിനോട് പറഞ്ഞു. കൂടാതെ പ്രതികൾ ഈ മാസം 2 -ാം തിയ്യതി ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണിക്കര എന്ന സ്ഥലത്ത് ജോഷി എന്നയാളുടെ പലചരക്ക് കടയിൽ രാത്രി അധിക്രമിച്ചു കയറി കത്തികാണിച്ച് ഭീഷണിപ്പെടുത്തി പതിനായിരം രൂപ തട്ടിയെടുത്ത കേസിലും ഉൾപ്പെട്ടിട്ടുള്ളതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

കൂടാതെ ഈ ഗുണ്ടാ സഘമാണ് ഏതാനും ദിവസം മുൻപ് ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിൽ രാത്രി ആക്രമണം നടത്തുകയും ചെയ്തത്. ഈ കേസിൽ കാട്ടൂർ സ്വദേശി അസ്മിനെ പിടികൂടിയിരുന്നു. വീടുകയറി ആക്രമണ കേസിൽ പൊറത്തുശ്ശേരി മുതിര പറവിൽ പ്രജീഷിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കുറിച്ച് വ്യക്തമായ സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഗുണ്ടകളെ പിടികൂടുന്നതിന് സർക്കിൾ ഇൻസ്പെക്ടർ എം കെ സുരേഷ് കുമാറിന്റെ നേത്യത്തത്തിൽ രൂപീകരിച്ച ആന്റി ഗുണ്ടാസ്ക്കാഡ് അംഗങ്ങളാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ സീനിയർ സി. പി. ഒ. മുരുകേഷ് കടവത്ത് , സി. പി. ഒ. മാരായ എ കെ മനോജ്, സുനീഷ് , സുധീഷ് ,വൈശാഖ് , ജോഷി , അരുൺ എന്നിവർ ഉണ്ടായിരുന്നു.

Leave a comment

Top